മിഴികൾ
വെറുതെ ഒന്ന് കണ്ടിട്ട് വരാം എന്നും കരുതിയിറങ്ങിയതാണ് അവൾ. തന്നെക്കാൾ സൗന്ദര്യം അവന്റെ ചിരിയിൽ അവൾ കണ്ടിരുന്നു.
ചുമ്മാ ഒന്ന് കണ്ടെച്ചും വരാം എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് അവൾ പുറപ്പെട്ടു.
അവർ തമ്മിൽ അങ്ങനെ കണ്ടുമുട്ടി.
ആദ്യ നോട്ടത്തിൽ തന്നെ അവളുടെ മിഴികൾ അവനെ കിഴ്പെടുത്തിയിരുന്നു. മറ്റൊന്നും നോക്കാൻ സാധിക്കാതെ നിന്നവന്റെ വാക്കുകളിലെ പതർച്ച അവൾ കണ്ടുനിന്നു.
സമയം നോക്കാൻ എന്നോണം മൊബൈൽ ഫോണിൽ നോക്കി പോക്കറ്റിലേക്ക് തിരുകിയിട്ട് അവൻ അവളോടായി പറഞ്ഞു… “ഇനി തീരുമാനം നിന്റെതാണ്… നിനക്ക് എന്താന്ന് എന്നുവെച്ചാൽ അവരോട് പറഞ്ഞോ…”
ആദ്യം കേട്ടപ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും അവന്റെ ചിരിയിൽ ഉണ്ടായിരുന്ന ആ തിളക്കം അവളുടെ മനസ്സിൽ വല്ലാത്തൊരു കുളിരണിയിചൂ.
“പടച്ചോനേ…!!!”പൊട്ടൻ ലോട്ടറി അടിച്ച സന്തോഷമായിരുന്നു അവൾക്ക് അപ്പോൾ.
Comments
Post a Comment