പ്രിയപ്പെട്ടവൻ

മഞ്ഞുപാളികൾക്ക് നടുവിലൂടെ പെട്ടെന്ന് ആരോ ഒരാൾ തനിക്ക് നേരെ കടന്ന് വരുന്നതായി തോന്നി. അവൾ പതിയെ കണ്ണട എടുത്ത് വെച്ച് സൂക്ഷിച്ച് നോക്കി. യാത്രകളെയും കഥകളെയും തന്റെ പാചകത്തെയും  ഒരുപോലെ പ്രണയിച്ച തന്റെ  പ്രിയ പുത്രൻ മെൽവിൻ! മരവിച്ച മനസ്സിൽ അങ്ങിങ്ങായി  മഞ്ഞ് വന്നടിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. പെട്ടെന്ന് എഴുനേൽക്കാൻ നോക്കിയതും കാലിലെ തുരുമ്പ് പിടിച്ച ചങ്ങലകൾ അവളെ തിരിച്ചു വേലിച്ച് താഴേക്കിട്ടു. ബോധം തെളിഞ്ഞപ്പോൾ ആരോ വന്ന് പറഞ്ഞു ഇന്ന്‌ മെൽവിന്റെ ഓർമ്മ ദിവസം ആണ് എന്ന്...  

“പുഴയിൽ കുളിക്കാൻ ചെന്നതാണ് എന്റെ കുട്ടി..” അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

Comments

Popular posts from this blog

ചെറുപുഞ്ചിരി

ചെറുപുഞ്ചിരി... അവസാന ഭാഗം