കാത്തിരിപ്പ്...

പെട്ടെന്നുള്ള ആ അറിയിപ്പ് മനുവിനെ വല്ലാണ്ട് വേദനിപ്പിച്ചു.. എന്നീ എന്നാ വീട്ടിലേക്ക്.. 

അഞ്ചു വർഷത്തിനുശേഷം നാളെയാണ് വീട്ടിലേക്ക് തിരികെ പോകുവാൻ ഉള്ള ടിക്കറ്റ് എടുത്തത്.

റൂമിലെത്തി സാധനങ്ങളൊക്കെ പാക്ക് ചെയ്തു വെച്ചതാണ്.. പെട്ടെന്നാണ് ആ ഫോൺ കോൾ...


"മനൂ നാളെ മുതൽ ഫ്ലൈറ്റ് ഒന്നും പോകുന്നില്ല.. കൊറോണാ ആയതുകൊണ്ടാണ്.."


എന്നീ എന്നാണ്....

അവൻ തന്റെ പെട്ടിയ്‌ലേക്ക്‌ നോക്കി.. മാളൂ പറഞ്ഞിട്ട് വാങ്ങി വെച്ച കുഞ്ഞുടുപ്പുകൾ.. കളികൊപ്പുകൾ.. മിഠായിപെട്ടിക്കൾ..

മാളൂന് ഞാൻ വാക്ക്‌ കൊടുത്തതാണ്.. അവൾടെ നാലാം ജന്മദിനത്തിൽ അച്ഛനവിടെ ഉണ്ടാക്കുമെന്ന്.. 


നാലാം തിയ്യതി ആണ് പിറന്നാൽ എന്ന് ഇന്നലെ വിളിച്ചപോഴും ഓർമ്മിപ്പിച്ചത് ആണ്..


പെട്ടെന്ന് ഒരു സൈറൺ കേട്ട് അവൻ പുറത്തേക്ക് നോക്കാൻ വേണ്ടി ബാൽക്കണിയില്ലേക്ക് ചെന്നു..

അറബി പോലീസിന്റെ വണ്ടിയാണ്..  ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നുണടായിരുന്നു.. ഒന്നും വ്യക്തമല്ല..

പിന്നീട് മമ്മെല്ലി വന്നപ്പോഴാണ് അറിഞ്ഞത്..


നാളെ മുതൽ എന്നീ ഇൗ അസുഖം മാറും വരെയും അരും പുറത്തിറങ്ങാരുത്ത്..

ഇറങ്ങിയാൽ ആയിരം ദിർഹം പിഴ കൂടാതെ രണ്ട് വർഷം തടവും..!!!


എന്റെ ദൈവങ്ങളെ...


ഞാൻ എന്റെ വിധിയെ ഓർത്ത് ശപിച്ചു.

നാട്ടിലേക്ക് പോവാൻ തയ്യാറായതും എനിക്ക് പകരം വേറെ ഒരാളെ കഷ്ടപ്പെട്ട് കണ്ടുപിടിച്ച് ഏൽപ്പിച്ചിട്ടുണ്ട്. ഇനിയിപ്പോ എന്ത് ചെയ്യാനാ..




ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥ.. വിശപ്പിന്റെ കാഠിന്യം വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട് അതുകൊണ്ട് അത് അത്ര വലിയ കുഴപ്പം ആയി തോന്നിയില്ല.. പച്ചവെള്ളം കുടിചും ജീവിക്കാം.

റൂമിൽ ഉള്ള പലരുടെയും അവസ്ഥ ഇതു തന്നെ ആണ്..

പണിയില്ലാതെ പട്ടിണി മാത്രം കൂട്ടിന് ഉള്ള കുറച്ചു ജന്മങ്ങൾ..

അങ്ങനെ മൂന്ന് ദിവസം കഴിഞ്ഞു.. മൊബൈൽ ഫോണിൽ നാട്ടിലേക്ക് വിളിക്കാൻ പോലും പൈസ ഇല്ല.. 

എന്റെ മാളൂട്ടിടെ പിറന്നാൽ ആണ് ഇന്ന്. ഓർത്തപ്പോൾ എന്തോ കണ്ണ് നിറഞ്ഞു. അവളെ പെറ്റ അഞ്ചാം ദിവസം കേറിവന്നതാണ് ഇങ്ങിട്ടെക്ക്.


അവൾടെ അമ്മ.. അതായത് എന്റെ പ്രിയതമ ഇന്നും ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനിപ്പിട്ടില്ലാ.. 


അനാഥനായ എന്നെ അമ്മയുടെ സ്നേഹവും അച്ഛന്റെ കരുതലും ചേട്ടന്റെ ലാളനയും ഒക്കെ തന്ന് പരിചരിച്ച് അവള് മാത്രമാണ്.. 

അവളെയും മാളുടിടെം മുഖം ഓർത്തപ്പോൾ എങ്ങനെ എങ്കിലും ഒന്ന് നാട്ടിലേക്ക് വിളിക്കാൻ തോന്നി..

ആ ശബ്ദം കേട്ടിട്ട് മൂന്ന് ദിവസം ആയിലെ.. 


പുറത്തേക്ക് ഇറങ്ങിയാൽ പെട്ടു.. എന്താകും എന്ന് ചിന്തിച്ചപ്പോഴാണ് അപ്പുറത്തെ മുറിയിലെ വയസ്സൻ അറബിയുടെ ശബ്ദം... ""താൽ... യാ റബ്‌..""

അയാളുടെ കയിലുള്ള പൈസ എനിക്ക് നേരെ നീട്ടി താഴെ ഉള്ള ബാഖാലയിൽ ചെന്ന് അയാൾക്ക് കുറച്ച് സാധനം വാങ്ങി കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു..

ബാക്കി പൈസ താൻ എടുത്തോ എന്നും കേട്ടപാതി ഞാൻ പോവം എന്ന് പറഞ്ഞു..


നേരെ താഴെ ചെന്ന്..

അയാൾക്ക് വേണ്ടതൊക്കെ വാങ്ങി 

ബാക്കി ഉണ്ടായ പൈസക്ക് ഒരു നെറ്റ് കാർഡ് എനിക്കും വാങ്ങി.

ചെറിയൊരു സന്തോഷത്തോടെ റൂമിലേക്ക് മടങ്ങിയത്തി.. സാധനങ്ങളെല്ലാം അയാൾക്ക് കൊടുത്തു..

അയാള് എന്നെ കെട്ടി പുണർന്ന്‌ എനിക്കായി പ്രാർത്ഥിച്ചു..


റൂമിൽ എത്തി ഞാൻ നാട്ടിലേക്ക് വിളിക്കാൻ തുടങ്ങി..

മാളൂട്ടി നല്ല ദേഷ്യത്തിൽ ആണ്.. 

വഴക്ക് പറഞ്ഞ് കൊണ്ട് അവള് ഫോൺ പിടച്ചു വാങ്ങി..

 

അവിടെ എങ്ങനെയാ?? കുഴപ്പം ഒന്നും ഇല്ലല്ലോ..


ഇല്ലടി പെണ്ണേ..

മോൾക്ക് സങ്കടയിലെ...


മ്മ്.. അത് സാരില്യ..

അവൾക്ക് അറീലല്ലോ ഇൗ വക്ക വ്യാധിയെ പറ്റി ഒന്നും.. 


മ്മ്..

അവൻ ഒന്ന് മൂളളുക്ക മാത്രം ചെയ്തു..


വേറെ വിശേഷം ഒന്നും ഇല്ലല്ലോ... 


ഇല്ലെന്ന്.. 


എന്നാല് ആയി വേക്കുവാ.. 


അവൻ ആരും കാണാതെ അവന്റെ കണ്ണുനീർ തുടച്ചു..

രണ്ടു ദിവസം ആയി വല്ലാത്ത തൊണ്ടവേദന.. കിതപ്പും ഉണ്ട്.. കാലാവസ്ഥ മാറ്റം കൊണ്ടാണ് എന്ന് കരുതി അത്ര വലിയ കാര്യം ആക്കിലാ..


പിന്നെ പിന്നെ അത് സഹിക്കാൻ പറ്റാതെ ആയി.


അക്കെ അവിടെ ഉള്ള ഒരേഒരു കുട്ട്‌ മമ്മേലി മാത്രം ആണ്. അവനെ വിളിച്ച് കാര്യം പറഞ്ഞു..


എങ്ങനെ ഒക്കെയോ രണ്ട് പേരും കൂടി ഹോസ്പിറ്റലിൽ എത്തി.. എട്ടായിരം രൂപ്പാ ബില്ല് ചോര ടെസ്റ്റ് ചെയ്തു.. അതിനു മാത്രം എന്ത് അസുഖം ആണ്??


എന്ത് അസുഖം അണേക്കിലും ഇൗ ടെസ്റ്റ് ചെയ്താലേ മരുന്ന് തേരാൻ പറ്റുമെന്ന്... നാളെ ചെന്ന് റിപ്പോർട്ട് വാങ്ങാനും പറഞ്ഞു..


മമ്മെല്ലി എവിടെന്നോ ഒക്കെ ഒപ്പിച്ചാണ് ആ പൈസ കൊടുതത്ത്.. 


പിറ്റെന്നാൾ രാവിലെ ഏഴ്ത്തി വെച്ച പരീക്ഷാ റിപ്പോർട്ട് വാങ്ങാൻ പോവുന്നവണം നെഞ്ചിടിപ്പ് ആയിരുന്നു..




ഇന്നുവരെയും എല്ലാത്തിലും നെഗറ്റീവ് മാത്രം ആയ എനിക്ക് ആദ്യമായി ഒരു പോസിറ്റീവ് കാർഡ്..


പിടഞ്ഞു പോയി ആ ഒരു നിമിഷം..


ഡോക്റ്റർ മമ്മേലിയെയും ടെസ്റ്റ് ചെയ്യാൻ പറഞ്ഞ് എന്നെ ഒരു മൂറിയിലേക്ക് കൊണ്ടോയി.. 




ഇപ്പോ ഇത്ര ദിവസ്സായി ഇവിടെ കിടക്കുന്ന്‌ എന്ന് ഒരു നിശ്ചയവുമില്ല.. 


മരണത്തെ മുന്നിൽ കണ്ടുകൊണ്ട് അങ്ങനെ കിടക്കുന്നു..


ഇടയ്ക്ക് എന്റെ ഏക സമ്പത്തായ എന്റെ കുടുംബം എന്ന് പറയാൻ മാത്രമുള്ള അവളെയും കുഞ്ഞിനെയും ഓർമ്മ വെറും..


വീഡിയോ കോളും ഫോൺ കോളും മാത്രമായി അച്ഛന്റെ ഓർമ്മകൾ എന്റെ മാളുന് ഉണ്ടവുള്ളു എന്ന് ഓർക്കുമ്പോൾ ഒരു പെടച്ചിലും...

ഡോക്ടർ വെള്ള വസ്ത്രം ഒക്കെ അണിഞ്ഞാണ് വേരുന്നത് ദൈവത്തിന്റെ മാലാഖയെ പോലെ തന്നെ..


ഇന്ന് താങ്കൾക്ക് തിരിച്ചു പോവാം.. പക്ഷേ ആരുമായും സമ്പർക്കം പുലർത്താൻ പാടില്ല..


ദൈവത്തിന് സ്തുതി.. 

അയാളുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.. എത്രയും പെട്ടെന്ന് തിരിച്ച് റൂമിലേക്ക് എത്താൻ ആഗ്രഹിച്ചു.. 


റൂമിൽ എത്തിയതും അയാൾ മമ്മേലിയെ അന്വേഷിച്ചു.. എല്ലാവരും തികച്ചും മൗനത്തിലാണ്..


എന്തെയ്യ്‌..? ആരും മിണ്ടാതെ?


അവന്റെ കൂടെ ഉണ്ടായിരുന്ന ജസ്റ്റിൻ വന്ന് പറഞ്ഞു.. അവൻ പോയെടാ.. 


മനുവിന് അത് താങ്ങാൻ ആയില്ല...



പിറ്റേന്ന് ആരൊക്കെയോ വന്നു പറഞ്ഞു നോർക്ക റൂട്‌സിൽ രജിസ്റ്റർ ചെയ്യാൻ.. തിരിച്ച് നാട്ടിൽ എത്തിക്കും എന്ന്.. 


മമ്മെലി ആണ് നാളിതുവരെയും അവന് എല്ലാ സഹായത്തിനും എത്തിയത്... എന്നിട്ട് ഇപ്പോ  അവനില്ലാതെ...


മനുവിനെ കണ്ണിൽ ഇരുട്ടു കയറുന്നുണ്ടായിരുന്നു..

ആകെ മൊത്തത്തിൽ ഒരു തളർച്ച...


അതാകും അവൻറെ വിധി എന്ന് പറഞ്ഞ് എല്ലാവരും അവനെ സമാധാനിപ്പിച്ചു.. 


അങ്ങനെ അവനും നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത് കാത്തിരിപ്പാണ്..

Comments

Popular posts from this blog

ചെറുപുഞ്ചിരി

ചെറുപുഞ്ചിരി... അവസാന ഭാഗം